പാലക്കാട് ഡിവിഷൻ വിഭജനം : കണ്ണൂരിൽ യാത്രക്കാർ പ്രതിഷേധിച്ചു

പാലക്കാട് ഡിവിഷൻ റെയിൽവേ വെട്ടിമുറിക്കാനുള്ള തീരുമാനത്തിനെതിരെ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ കരിദിനം ആചരിച്ചു

 


കണ്ണൂർ: പാലക്കാട് ഡിവിഷൻ റെയിൽവേ വെട്ടിമുറിക്കാനുള്ള തീരുമാനത്തിനെതിരെ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ കരിദിനം ആചരിച്ചു.കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന കരിദിനം നോർത്ത് മലബാർ റെയിൽവെ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ: റഷീദ് കവ്വായി കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികലക്ക് കറുത്ത ബാഡ്ജ് ധരിപ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.

ടി. സുരേഷ് കുമാർ, കെ. ജയകുമാർ, വിജിത്ത് കുമാർ, കെ.സത്യപാലൻ, ചന്ദ്രൻ മന്ന, ഹാഷിം,  കെ. മോഹനൻ, ഗഫൂർ കാവിൻമൂല, മാനോജ്. കെ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും നടത്തി.