പേസസ്സ് വെൽനെസ് ഇൻഡ്യ രണ്ടാം വാർഷികാഘോഷം 25 ന് കണ്ണൂരിൽ
കണ്ണൂരിൽ വെൽനെസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ പേസസ്സ് വെൽനെസ് ഇൻഡ്യ എൽഎൽ പി രണ്ടാം വാർഷികാഘോഷം സെപ്തംബർ 25ന് ഹോട്ടൽ റെയിൻബോ സ്യൂട്ട് കണ്ണൂരിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ : കണ്ണൂരിൽ വെൽനെസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ പേസസ്സ് വെൽനെസ് ഇൻഡ്യ എൽഎൽ പി രണ്ടാം വാർഷികാഘോഷം സെപ്തംബർ 25ന് ഹോട്ടൽ റെയിൻബോ സ്യൂട്ട് കണ്ണൂരിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും തുടർന്ന് ഗിന്നസ്ആൽവിൻ റോഷൻ്റെ മാജിക് മെൻ്റലിസം ഷോയും അരങ്ങേറും. വെൽനെസ് ഇൻഡസ്ട്രിയിൽ വൻ മുന്നേറ്റം നടത്താൻ ഈ രണ്ടു വർഷം കൊണ്ട് പേസസ്സിന് കഴിഞ്ഞിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ പി.പി അബ്ദുൽ സലാം അറിയിച്ചു.
ഈ മേഖലയിൽ സാധാരണ ഗതിയിൽ നിന്നും വ്യത്യസ്തമായി വളരെ കുറഞ്ഞ നിരക്കാൻ ഉയർന്ന നിലവാരമുള്ള ഫുഡ് സപ്ളിമെൻ്റ് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യമുള്ള ഒരു സമുഹം നിർമ്മിക്കുകയെന്നതാണ് കമ്പിനിയുടെ പ്രധാന ലക്ഷ്യം.
അതിനായി രോഗം വരാതിരിക്കാൻ ഉപയോഗിക്കപ്പെടേണ്ട വസ്തുവെന്ന നിലക്ക് പരമാവധി ന്യൂട്രീഷൻ സപ്ളിമെൻ്റുകൾ ജനങ്ങളിൽ എത്തിക്കുകയെന്നതാണ് കമ്പിനി ലക്ഷ്യമിടുന്നതെന്ന് പി.പി അബ്ദുൽ സലാം അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ കെ.പി ശശിധരൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി. തഫ്ലീസ സീനിയർ മാനേജർ സി.എം അനീഷ് , മാനേജർ ഗോപകുമാർ എന്നിവരും പങ്കെടുത്തു.