കൺസ്യൂമർഫെഡ് ഓണച്ചന്ത കണ്ണൂർ ചൊവ്വ സഹകരണ ബാങ്കിൽ തുടങ്ങി

 

കണ്ണൂർ:സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും, ത്രിവേണി സൂപ്പർമാർക്കറ്റുകളും ചേർന്ന് കേരളത്തിൽ 2000 ഓണം വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ചന്തയുടെ ഉദ്ഘാടനം ചൊവ്വ റൂറൽ സഹകരണ ബാങ്കിൽ അഡ്വ. ടി.ഒ.മോഹനൻ എം എൽ എ യുടെ അധ്യക്ഷതയിൽ മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കൺസ്യൂമർഫെഡ് മുഖേന സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തുന്നത് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൺസ്യൂമർഫെഡ് ഡയറക്ടർ കെ.പി.പ്രമോദൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കണ്ണൂർ അസി.രജിസ്ട്രാർ പ്ലാനിംഗ് .ജയേഷ്.കെ.വി, ചൊവ്വ റൂറൽ സഹകരണ ബേങ്ക് പ്രസിഡൻ്റ് എൻ.ടി.സുധീന്ദ്രൻ, വാർഡ് കൗൺസിലർ .എം.പി.അനിൽകുമാർ, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർരാജേഷ്.വി.കെ, അസി..രജിസ്ട്രാർ .ഗണേഷ് കുമാർ.പി.വി, ചൊവ്വ റൂറൽ സഹകരണ ബേങ്ക് സെക്രട്ടറി സുമേഷ്.എം എന്നിവർ സംസാരിച്ചു.