എൻ.എസ്.എസ്. ജനറൽസെക്രട്ടറിക്ക് കണ്ണൂർ താലൂക്ക് യൂനിയൻ പിന്തുണ പ്രഖ്യാപിച്ചു
എൻ.എസ്.എസ്.ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കെ.ബി.ഗണേഷ്‌കുമാർ നടത്തിയ പരാമർശത്തിൽ കണ്ണൂർ താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു.
Aug 13, 2026, 21:42 IST
കണ്ണൂർ: എൻ.എസ്.എസ്.ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കെ.ബി.ഗണേഷ്‌കുമാർ നടത്തിയ പരാമർശത്തിൽ കണ്ണൂർ താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു. ഗണേഷ്‌കുമാറിൻ്റെ പ്രസ്‌താവന അങ്ങേയറ്റം തരംതാഴ്ന്ന താണെന്നും സ്ഥാനത്തിരിക്കുമ്പോൾ വാഴ്ത്തിപാടുകയും അത് നഷ്ട്‌ടപെടുമ്പോൾ ഇകഴ്ത്തിപാടുകയുംചെയ്യുന്നത് വ്യക്തികൾക്കും പൊതുപ്രവർത്തകർക്കും ഭൂഷണം അല്ലെന്നും യോഗം വിലയിരുത്തി.
എൻ എസ്.എസ് ജനറൽ സെക്രട്ടറിക്ക് കണ്ണൂർ താലൂക്ക് യൂണിയൻ പിൻതുണ പ്രഖ്യാപിച്ചു.
ഭരണസമിതി യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് എ.കെ.രാമകൃഷ്‌ണൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു. കെ.വി.ഗംഗാധരൻ മാസ്റ്റർ, കൊമ്പിലാത്ത് പവിത്രൻ നമ്പ്യാർ, എ.കെ.ജയപ്രകാശ്ബാബു, ടി.എം.രവീൻന്ദ്രൻ നമ്പ്യാർ, പി.സി.പ്രകാശ്ബാബു, എം.പി.ശ്രീജിത്ത്, സി.കെ.രവീന്ദ്രൻ നമ്പ്യാർ, യുകെ ബാലചന്ദ്രൻ, എം.കെ.ആനന്ദകൃഷ്‌ണൻ, പികെ. ദീലീപ് ബാബു. എന്നിവർ പ്രസംഗിച്ചു.