കണ്ണൂർ നോർത്ത് ഉപജില്ല ശാസ്ത്ര പ്രവൃത്തി പരിചയമേള എട്ടിന് തുടങ്ങും
കണ്ണൂർ നോർത്ത് ഉപജില്ലാ ശാസ്ത്രോത്സവവും ഗണിത ശാസ്ത്ര മേളയും പ്രവൃത്തിപരിചയ മേളയും എട്ട്, ഒൻപത് തീയതികളിലായി വാരം എളയാവൂർ സി എച്ച്എം ഹയർ സെക്കൻഡറി, വാരം യു പി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
കണ്ണൂർ: കണ്ണൂർ നോർത്ത് ഉപജില്ലാ ശാസ്ത്രോത്സവവും ഗണിത ശാസ്ത്ര മേളയും പ്രവൃത്തിപരിചയ മേളയും എട്ട്, ഒൻപത് തീയതികളിലായി വാരം എളയാവൂർ സി എച്ച്എം ഹയർ സെക്കൻഡറി, വാരം യു പി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. എട്ടിന് രാവിലെ പത്തിന് സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. ചെന്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിക്കും. മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായുള്ള 3500 കുട്ടികളും 400 അധ്യാപകരും പങ്കെടുക്കും.
സമാപന സമ്മേളനം ഒൻപതിന് ഉച്ച കഴിഞ്ഞ മൂന്നിന് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കും. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനീഷ അധ്യക്ഷത വഹിക്കും. കോർപറേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ സമ്മാനദാനം നടത്തും. വാർത്താസമ്മേളനത്തിൽ എഇഒ ഒ.പി. പ്രസന്ന, സിഎച്ച്എം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ, സംഘാടക സമിതി ഭാരവാഹികളായ ടി.കെ. പ്രദീപൻ, കൃഷ്ണ കുമാർ, അസ്ലം വലിയന്നൂർ എന്നിവർ പങ്കെടുത്തു.