കണ്ണൂരിൽ വീട്ടുമതിൽ അതിക്രമിച്ചു തകർത്തതിന് അയൽവാസിക്കെതിരെ കേസെടുത്തു
അതിക്രമിച്ച് കടന്ന് വീടിൻ്റെ ചുറ്റുമതിൽ തകർത്തുവെന്ന പരാതിയിൽ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. കടന്നപ്പള്ളി ചന്തപ്പുരസ്വദേശി ഇല്ലത്ത് വളപ്പിൽ പി. പ്രവീണിന്റെ ഉടമസ്ഥതയിലുള്ള തളാപ്പ് ഓലച്ചേരിക്കാവി നടുത്തുള്ള വീട്ടുമതിലാണ് തകർത്തത്.
Updated: May 31, 2025, 15:55 IST
കണ്ണൂർ : അതിക്രമിച്ച് കടന്ന് വീടിൻ്റെ ചുറ്റുമതിൽ തകർത്തുവെന്ന പരാതിയിൽ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. കടന്നപ്പള്ളി ചന്തപ്പുരസ്വദേശി ഇല്ലത്ത് വളപ്പിൽ പി. പ്രവീണിന്റെ ഉടമസ്ഥതയിലുള്ള തളാപ്പ് ഓലച്ചേരിക്കാവി നടുത്തുള്ള വീട്ടുമതിലാണ് തകർത്തത്. പരാതിയിൽ അയൽവാസിയായ തളാപ്പിലെ ജയനെതിരെ ടൗൺ പൊലിസ് കേസെടുത്തു.
28 ന് വൈകുന്നേരം 4.30മണിക്കാണ് സംഭവം. വീടിന്റെ വടക്ക് ഭാഗം ചുറ്റുമതിൽ പ്രതി മുൻവൈരാഗ്യം മൂലം അതിക്രമിച്ച് കടന്ന് തകർത്തതിൽ 20,000 രൂ പയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.