കരളിന് കാൻസർ ബാധിച്ച കണ്ണൂർ സ്വദേശി ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

കണ്ണൂർ : കൂവേരിയിൽ കൊട്ടക്കാനത്തു താമസിക്കുന്ന കുമാർ (41)അതീവ ഗുരുതരമായ അസുഖം ബാധിച്ചു ദീർഘ കാലമായി ചികിത്സയിലാണ്. നാട്ടിലെ വിവിധ ആശുപത്രികളിൽ നടന്ന ചികിത്സ ഫലം കാണാ|ത്തതിനെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി.

 

കണ്ണൂർ : കൂവേരിയിൽ കൊട്ടക്കാനത്തു താമസിക്കുന്ന കുമാർ (41)അതീവ ഗുരുതരമായ അസുഖം ബാധിച്ചു ദീർഘ കാലമായി ചികിത്സയിലാണ്. നാട്ടിലെ വിവിധ ആശുപത്രികളിൽ നടന്ന ചികിത്സ ഫലം കാണാ|ത്തതിനെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി.

അവിടെ നടന്ന പരിശോധനയിൽ കരളിന് കാൻസർ ബാധിച്ചതായും അതീവ ഗുരുതരമായ നിലയിൽ എത്തിയതായും കണ്ടെത്തി.  കരൾ മാറ്റിവെച്ചാൽ മാത്രമേ ജീവൻ നിലനിർത്താൻ പറ്റൂ എന്നാണ് അവിടെയുള്ള ഡോക്ടർമാർ നിർദ്ദേശിച്ചത്.  ലക്ഷക്കണക്കിന് രൂപ ഇതിനകം ചികിത്സക്ക് ചെലവായിട്ടുണ്ട്.

കുമാർ തിരുവനന്തപുരം ജില്ലയിൽ നിന്ന് കെ. എസ്. ഇ. ബി. യിൽ ലൈൻമാനായി ജോലി കിട്ടി നമ്മുടെ നാട്ടിൽ എത്തുന്നത്. പിന്നീട് വായ്പ എടുത്ത്  വീടുവാങ്ങി ഇവിടെ സ്ഥിരതമസമാക്കി. ശമ്പളം ഇല്ലാത്ത അവധിയെടുത്താണ് കുമാർ ചികിത്സ നടത്തുന്നത്. പഠിക്കുന്ന രണ്ട് കുട്ടികൾ ഉണ്ട്. ഭാര്യക്ക്‌ ജോലിയില്ല.

ചികിത്സാ ചെലവ് കൊണ്ട് താങ്ങാൻ സാധിക്കാത്ത കടബാധ്യത നേരിടുന്ന ഈ കുടുംബത്തിന് ജനങ്ങളുടെ പിന്തുണ ഇല്ലാതെ തുടർചികിത്സ അസാധ്യമാണ് എന്നതിനാൽ  2024 ജൂലൈ 24 ന് കൊട്ടക്കാനം എ. യൂ. പി. സ്കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗം കുമാറിന്റെ ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിന് കമ്മിറ്റി രൂപീകരിച്ചു.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുനിജബാലകൃഷ്ണൻ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂനത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷീജ കൈപ്രത്ത്, കേന്ദ്ര പഞ്ചായത്ത്‌ രാജ് വകുപ്പിലെ ഡോ. പി. പി. ബാലൻ എന്നിവർ രക്ഷധികാരികളും ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സി. പദ്മനാഭൻ ചെയര്മാനും കെ. വി. രാഘവൻ  കൺവീനറുമായി 77 അംഗ ചികിത്സാ കമ്മിറ്റി രൂപീകരിച്ചു.

ചികിത്സാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രമുഖ കാൻസർ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെയിം ഉൾപ്പെടടെ ഈ മേഖലയിലെ വിദഗ്ധരായ മറ്റു പല ഡോക്ടർമാരുടെ അഭിപ്രായം തേടി. അവരെല്ലാം നിർദ്ദേശിച്ചത് കരൾ മാറ്റം മാത്രമാണ് പോംവഴി എന്നാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെ കരൾ മാറ്റിവെക്കാൻ പറ്റും എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ആസ്റ്റർ മിംസിൽ ഫെബ്രുവരി ആദ്യ ആഴ്ച കരൾ മാറ്റം ശാസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നല്ലവരായ മനുഷ്യസ്നേഹികളുടെ സഹായമില്ലാതെ ഈ കുടുംബത്തിന് ചികിത്സ മുന്നോട്ട് കൊണ്ടുപോയി ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാനാകില്ല.
ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി കുമാറിന്റെ ഭാര്യ പ്രീതയുടെ പേരിൽ താഴെ ചേർത്ത അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്.

Canara Bank 110206553696
Preetha. G
IFSC CNRB0014264
MICR 670015915

Sib ltd
0934053000002957
Preetha. G
SIBL0000934
MICR 670059053

KGB 40447101054442
Preetha w/o kumar
KLGB0040447
MICR 670480053
8606075043 മൊബൈൽ
ഗൂഗിൾ പേ നമ്പർ
8606075043