ദുബായിയിൽ കുഴഞ്ഞുവീണ കണ്ണൂർ സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞു

ദുബായിയിൽ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നടുവില്‍ സ്വദേശി മരണപ്പെട്ടു. ആട്ടുകുളത്തെ അരയില്‍ വീട്ടില്‍ മിഥുന്‍രാജ് (35) ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ജോലി സ്ഥലത്ത് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 

 
Kannur native who collapsed in Dubai dies during treatment

കണ്ണൂർ: ദുബായിയിൽ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നടുവില്‍ സ്വദേശി മരണപ്പെട്ടു. ആട്ടുകുളത്തെ അരയില്‍ വീട്ടില്‍ മിഥുന്‍രാജ് (35) ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ജോലി സ്ഥലത്ത് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 

പരേതനായ രാജന്‍ - ലളിത ദമ്പതികളുടെ മകനാണ് ഭാര്യ: റിയ. സഹോദരി: മിന്നു. മൃതദേഹം ഞായറാഴ്ച്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചതിനു ശേഷം വീടു വളപ്പിൽ സംസ്കരിച്ചു.