ടൂറിസ്റ്റ് ബസിനിടയിൽപ്പെട്ട് കണ്ണൂർ സ്വദേശിനി മൈസൂരിൽ മരിച്ചു
കർണാടകയിലെ മൈസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ മാലൂർ കുണ്ടേരിപ്പൊയില്‍ സ്വദേശി കൗസു ആണ് മരിച്ചത് ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോള്‍ ഇടിക്കുകയായിരുന്നും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്.
Oct 27, 2025, 18:55 IST
കണ്ണൂർ: കർണാടകയിലെ മൈസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ മാലൂർ കുണ്ടേരിപ്പൊയില്‍ സ്വദേശി കൗസു ആണ് മരിച്ചത് ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോള്‍ ഇടിക്കുകയായിരുന്നും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.