ദുബൈയിൽ സൗഹൃദം സ്ഥാപിച്ച് ഗർഭിണിയാക്കി പണവും വാഹനവും തട്ടിയെടുത്തു; കണ്ണൂർ മേലെച്ചൊവ്വ സ്വദേശി പിടിയിൽ   

വിദേശത്തുവെച്ച് പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും സാമ്പത്തികമായി വഞ്ചിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസിന്റെ പിടിയിലായി. മേലെച്ചൊവ്വ സ്വദേശി ശ്രാവൺ (43) ആണ് അറസ്റ്റിലായത്. ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.   2024 ജനുവരിയിൽ ദുബൈയിൽ വെച്ചാണ് പ്രതി പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. 

 

കണ്ണൂർ: വിദേശത്തുവെച്ച് പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും സാമ്പത്തികമായി വഞ്ചിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസിന്റെ പിടിയിലായി. മേലെച്ചൊവ്വ സ്വദേശി ശ്രാവൺ (43) ആണ് അറസ്റ്റിലായത്. ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.   2024 ജനുവരിയിൽ ദുബൈയിൽ വെച്ചാണ് പ്രതി പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. 

വിവാഹ വാഗ്ദാനം നൽകി 2024 ഓഗസ്റ്റ് മുതലുള്ള കാലയളവിൽ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ബിസിനസ് തുടങ്ങാനാണെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 12 ലക്ഷം രൂപ കൈക്കലാക്കുകയും ഇതുവരെ തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ, യുവതിയുടെ ഉടമസ്ഥതയിലുള്ള വാഹനം കൈവശപ്പെടുത്തി മറ്റു പ്രതികളുടെ സഹായത്തോടെ വ്യാജ ഒപ്പിട്ട് സ്വകാര്യ ലോണുകൾ എടുത്തതായും പരാതിയുണ്ട്