ജനരോഷത്തിന് മുന്നിൽ ഇടത് ഭരണം തകർന്നടിയും; അഡ്വ: അബ്ദുൾ കരീം ചേലേരി
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നുർ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Apr 5, 2025, 14:39 IST
യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ. രുപേഷ് അധ്യക്ഷത വഹിച്ചു
പയ്യന്നുർ : സാധാരണക്കാരന്റെ ഹൃദയ വേദന തൊട്ടറിയാത്ത ഇടതു സർക്കാർ ജനരോഷത്തിന് മുന്നിൽ തകർന്നടിയുമെന്ന് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൾ കരീം ചേലേരി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നുർ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ. രുപേഷ് അധ്യക്ഷത വഹിച്ചു. എപി.നാരായണൻ, വി.കെ ഷാഫി, ഹരീഷ് കെ.ടി, പ്രശാന്ത് കോറോം, പി.രത്നാകരൻ, വി.കെ.പി.ഇസ് മെയിൽ, അത്തായിപത്മിനി, കെ.പി. മോഹനൻ, ഫായിസ് കവ്വായി, വി.എം. പീതാംബരൻ, പി.വി. പ്രിയ എന്നിവർ സംസാരിച്ചു.