റബീഅ് കോൺഫറൻസ് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ

മുഹമ്മദ് നബിയുടെ ജന്മമാസത്തെ വരവേറ്റ് കൊണ്ട് എസ് കെ എസ് എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ റബിത്ത് കോൺഫറൻസ് ആഗസ്ത് 13 ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു..

 

കണ്ണൂർ: മുഹമ്മദ് നബിയുടെ ജന്മമാസത്തെ വരവേറ്റ് കൊണ്ട് എസ് കെ എസ് എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ റബിത്ത് കോൺഫറൻസ് ആഗസ്ത് 13 ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.. ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നായി പണ്ഡിതന്മാർ, ന്മാർ, സയ്യിദന്മാർ, മുദരിസുമാർ, വിദ്യാർത്ഥികൾ, സഹോദരിമാർ ഉൾപ്പെടെ ഏഴായിരത്തിൽപരം പേർ പങ്കെടുക്കും.

വൈകുന്നേരം 4-30 സമസ്‌ത ട്രഷറർ ശൈഖുനാ കൊയ്യോട് പി പി ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ബഷീർ അസ്‌അദി നമ്പ്രം അനുസ്‌മരണ പ്രഭാഷണം നടത്തും.. പ്രാസ്ഥാനിക രംഗത്ത് സേവനം ചെയ്‌ത്‌ മൺമറഞ്ഞവരെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിക്കും. ജില്ലയിലെ സയ്യിദൻമാർ അണിനിരക്കുന്ന മൻഖൂസ് മൗലിദ് പാരായണത്തിന് സയ്യിദ് അബ്ദുൽഖാദർ ഫൈസിപട്ടാമ്പിനേതൃത്വംനൽകും.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അശ്റഫ് കുറ്റിക്കടവ്അ തിഥിയായാകും.പാണക്കാട് സയ്യിദ് അബ്ദുറഷിദലി ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥന നിർവ്വഹിക്കും. പത്രസമ്മേളനത്തിൽ

അസ്‌ലം അസ്‌ഹരി പൊയ്‌തുംകടവ്, ഇസ്സുദ്ധീൻ പൊതുവാച്ചേരി, അബ്ദുൽനാസർ ഫൈസി പാവന്നൂർ,അബ്ദുൾ റഷീദ്ഫൈസി എന്നിവർ പങ്കെടുത്തു.