കണ്ണൂരിൽ ചപ്പാത്തി കോൽ കൊണ്ട് അമ്മയുടെ തലക്കടിച്ച മകൻ്റെ പേരിൽ കേസെടുത്തു
സ്ഥലം വിറ്റു കിട്ടിയ പണം സ്വന്തം പേരിൽ നിക്ഷേപിച്ചതിന് ചപ്പാത്തിക്കോൽ കൊണ്ട് അമ്മയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച മകൻ്റെ പേരിൽ കേസെടുത്തു. നവംബർ 17 ന് ഉച്ചകഴിഞ്ഞ് 2 ന് ഏഴിലോട് പുറച്ചേരി കോട്ടയിൽ താമസിക്കുന്ന കലശക്കാരൻ വീട്ടിൽ കെ. സാവിത്രിക്കാണ് (67) മർദ്ദനമേറ്റത്.
Nov 19, 2026, 10:13 IST
ഏഴിലോട്: സ്ഥലം വിറ്റു കിട്ടിയ പണം സ്വന്തം പേരിൽ നിക്ഷേപിച്ചതിന് ചപ്പാത്തിക്കോൽ കൊണ്ട് അമ്മയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച മകൻ്റെ പേരിൽ കേസെടുത്തു. നവംബർ 17 ന് ഉച്ചകഴിഞ്ഞ് 2 ന് ഏഴിലോട് പുറച്ചേരി കോട്ടയിൽ താമസിക്കുന്ന കലശക്കാരൻ വീട്ടിൽ കെ. സാവിത്രിക്കാണ് (67) മർദ്ദനമേറ്റത്.
വീടിൻ്റെ ചായ്പിൽ വെച്ച് മകൻ സജിത്ത് ചപ്പാത്തിക്കോൽ കൊണ്ട് തലയുടെ പിൻഭാഗത്തും നെറ്റിയിലും അടിക്കുകയായിരുന്നു. അടി തടുത്തപ്പോൾ ഇടതു കൈക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ മകൻ്റെ പേരിൽ പരിയാരം പോലീസ് കേസെടുത്തു.