കണ്ണൂരിൽ പണം വാങ്ങി വിവാഹ വീഡിയോ പകർത്തി നൽകാതെ വഞ്ചിച്ച വീഡിയോഗ്രാഫർക്കെതിരെ കേസെടുത്തു

കരിക്കോട്ടക്കരിയിൽ വിവാഹവും ഒത്തുകല്യാണവും ചിത്രീകരിച്ച് പണം കൈപ്പറ്റിയ ശേഷം വിവാഹ വിഡിയോയും ഫോട്ടോകളും നൽകാതെ വഞ്ചിച്ച വീഡിയോഗ്രാഫർക്കെതിരെയുള്ള പരാതിയിൽ പോലീസ് കേസെടുത്തു.

 

 ഇരിട്ടി :കരിക്കോട്ടക്കരിയിൽ വിവാഹവും ഒത്തുകല്യാണവും ചിത്രീകരിച്ച് പണം കൈപ്പറ്റിയ ശേഷം വിവാഹ വിഡിയോയും ഫോട്ടോകളും നൽകാതെ വഞ്ചിച്ച വീഡിയോഗ്രാഫർക്കെതിരെയുള്ള പരാതിയിൽ പോലീസ് കേസെടുത്തു. അയ്യങ്കുന്ന് അങ്ങാടിക്കടവ് ബാലങ്കരി റോഡിലെ ടി.കെ. വർഗീസിന്റെ പരാതിയിലാണ് ഏറണാകുളത്തെ വി എം. വിപിനെതിരെ പോലീസ് കേസെടുത്തത്. 

2025 മെയ് 4 ന് പരാതിക്കാരൻ്റെ മകൻ മാത്യുവർഗീസിൻ്റെ വിവാഹവും അതിനു മുമ്പ് നടന്ന ഒത്തു കല്യാണത്തിൻ്റെയും ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് 1, 20,000 രൂപ എഗ്രിമെൻ്റ് പ്രകാരം ഉറപ്പിച്ച് 2024 ഡിസംബർ 24 , 2025 ഏപ്രിൽ 26, മെയ് നാല് തീയതികളിലായി 1, 10,000 രൂപ ഗൂഗിൾ പേ മുഖാന്തിരം പ്രതി കൈപ്പറ്റിയ ശേഷം വിവാഹ വീഡിയോയോ ഫോട്ടോകളോ നൽകാതെ പരാതിക്കാരനെയും കുടുംബത്തെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.