കണ്ണൂർ കണ്ണാടിപ്പറമ്പിൽ കിണർ വൃത്തിയാക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു
കണ്ണാടിപ്പറമ്പ് റഹ്മാനിയ്യ പള്ളിക്ക് സമീപം കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മധ്യ വയസ്ക്കൻ കിണറ്റിൽ കുഴഞ്ഞു വീണ് മരിച്ചു.
Aug 24, 2025, 20:26 IST
മയ്യിൽ:കണ്ണാടിപ്പറമ്പ് റഹ്മാനിയ്യ പള്ളിക്ക് സമീപം കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മധ്യ വയസ്ക്കൻ കിണറ്റിൽ കുഴഞ്ഞു വീണ് മരിച്ചു.
വാരം റോഡ് കള്ള് ഷാപ്പിന് സമീപത്തെ ചാലിലെ പവിത്രനാണ് മരിച്ചത്. കണ്ണൂരിൽ നിന്നും ഫയർ ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.