പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിന് സമീപം തീപ്പിടിത്തം: പെട്ടിക്കടയും ലോട്ടറി സ്റ്റാളും കത്തി നശിച്ചു
പരിയാരത്തെ കണ്ണൂർമെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കടക്കും ലോട്ടറി സ്റ്റാളിനും തീപിടിച്ചു
May 7, 2026, 11:28 IST
പരിയാരം :പരിയാരത്തെ കണ്ണൂർമെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കടക്കും ലോട്ടറി സ്റ്റാളിനും തീപിടിച്ചു.സര്‍വീസ് റോഡരികിലെ കടന്നപ്പള്ളി സ്വദേശി സി.വി.രാമചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തീപിടിച്ച് കത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോട് കൂടിയാണ് കടയ്ക്ക് തീ പിടിച്ചത്.
ഉടന്‍ പരിയാരം പോലീസ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ഒരു യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്ത് എത്തി തീ അണക്കുകയും ചെയ്തു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.സമീപത്തായുള്ള കുളപ്പുറത്തെ യു.കെ.സുധാകരന്റെ നന്ദന ലോട്ടറി സ്റ്റാളിലേക്കും തീ പടർന്നു.
സീനിയര്‍ ഫയര്‍ ആന്റ് ഓഫീസര്‍ എന്‍.മുരളിയുടെ നേതൃത്വത്തില്‍ ജീവനക്കാരായ കെ.വി.വിപിന്‍, ജിനോ ജോണ്‍, എം.എസ്.അഖില്‍, എസ്.ജിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.