കണ്ണൂർ മാട്ടൂലിൽ ഓടുന്ന ബസിൽ നിന്നും ഡ്രൈവറെ ആക്രമിച്ചു അപകടത്തിനിടയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ
മാട്ടൂലിൽ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. മാട്ടൂൽ സെൻട്രലിലെ മാവിന്റെ കീഴിൽ വീട്ടിൽ കെ. ഷബീറിനെയാണ് (40) പഴയങ്ങാടി എസ്.ഐ കെ.സുഹൈൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.20ന് മാട്ടൂൽ ചർച്ച് റോഡിലാണ് സംഭവം നടന്നത്.
Jun 29, 2025, 10:55 IST
പഴയങ്ങാടി : മാട്ടൂലിൽ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. മാട്ടൂൽ സെൻട്രലിലെ മാവിന്റെ കീഴിൽ വീട്ടിൽ കെ. ഷബീറിനെയാണ് (40) പഴയങ്ങാടി എസ്.ഐ കെ.സുഹൈൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.20ന് മാട്ടൂൽ ചർച്ച് റോഡിലാണ് സംഭവം നടന്നത്.
കണ്ണൂർ-മാട്ടൂൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ ഏഴോത്തെ ആയിക്കരകത്ത് പുതിയപുരയിൽ വീട്ടിൽ എ.മുഫാസിറിനെയാണ്(28) പ്രതി ബസ് ഓടിക്കവെ മർദ്ദിക്കുകയും ഷർട്ടിൽ പിടിച്ച് വലിക്കുകയും ആയുധം ഉപയോഗിച്ച് കുത്തുകയും ചെയ്തത്.
മുൻവൈരാഗ്യം കാരണം നടത്തിയ ആക്രമത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് ഡ്രൈവർക്കും യാത്രക്കാർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.