കണ്ണൂരിൽ വളവുമായി വന്ന ലോറി പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റു
വളവുമായി വന്നലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം. ചിറ്റാരിക്കാൽ പരപ്പച്ചാ ലിലാണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.
Apr 18, 2026, 13:27 IST
ചെറുപഴ: വളവുമായി വന്നലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം. ചിറ്റാരിക്കാൽ പരപ്പച്ചാ ലിലാണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് വളവുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവർ നിലവിൽ നീലേശ്വരം ആശുപതിയിൽ ചികിത്സയിലാണ്.