തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണന മേള ഉദ്ഘാടനം ചെയ്തു
നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു. തളിപ്പറമ്പ ടൗൺ സ്‌ക്വയർ ൽ വെച്ച് നടന്ന പ്രസ്തുത പരിപാടിയിൽ സ്ഥിരം സമിതി അംഗങ്ങമായ പി പി മുഹമ്മദ് നിസാർ, സിഡിഎസ് കമ്മറ്റി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സംരഭകർ എന്നിവർ പങ്കെടുത്തു
Apr 11, 2025, 11:15 IST
ഏപ്രിൽ 10 മുതൽ ഏപ്രിൽ 13 വരെ വിഷുചന്ത വിപണനം തളിപ്പറമ്പിൽ ഉണ്ടാകും
തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭ 2025 കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണന മേള ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു. തളിപ്പറമ്പ ടൗൺ സ്‌ക്വയർ ൽ വെച്ച് നടന്ന പ്രസ്തുത പരിപാടിയിൽ സ്ഥിരം സമിതി അംഗങ്ങമായ പി പി മുഹമ്മദ് നിസാർ, സിഡിഎസ് കമ്മറ്റി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സംരഭകർ എന്നിവർ പങ്കെടുത്തു. സിഡിഎസ് മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും, സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ ചടങ്ങിന് നന്ദിയും പറഞ്ഞു. ഏപ്രിൽ 10 മുതൽ ഏപ്രിൽ 13 വരെ വിഷുചന്ത വിപണനം തളിപ്പറമ്പിൽ ഉണ്ടാകും.