കണ്ണൂർ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വടക്കൻ കേരളത്തിലെ ആദ്യ ഡാവിഞ്ചി എക്സ‌് ഐ റോബോട്ടിക് സർജറി സംവിധാനമൊരുങ്ങി
കണ്ണൂർ: ശസ്ത്രക്രിയ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി വടക്കൻ കേരളത്തിലെ ആദ്യ ഡാവിഞ്ചി റോബോട്ടിക് സർജറി സംവിധാനവുമായി കൃഷ്‌ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ് ശ്രീചന്ദ്). ബിനാലൈ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ ടുറിസം - പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോബോർട്ടിക്ക്സംവിധാനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡാവിഞ്ചി റോബോട്ടിക്‌സിലൂടെ ആരോഗ്യ രംഗത്ത് വൻ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
യൂറോളജി, ഗൈനക്കോളജി, ഓങ്കോളജി, തൊറാസിക് തുടങ്ങിയ വിഭാഗങ്ങളിലെ ശസ്ത്രക്രികൾക്കാണ് ഈ സംവിധാനം ഉപയോഗിക്കുക. ശസ്ത്രക്രിയകളിലെ കൃത്യതയ്ക്ക് പുറമെ, സാധാരണ് ശസ്ത്രക്രിയകളെ അപേക്ഷിച്ച് ചെറിയ മുറിവ്, കുറഞ്ഞ വേദന, കുറഞ്ഞ റിക്കവറി സമയം, ഡോകടർമാർക്ക് ത്രീ-ഡി ഉൾപ്പടെയുള്ള വിശാലവും വ്യക്തവുമായ കാഴ്‌ചകൾ ലഭിക്കുകയും സുഗമമായ ചലനങ്ങൾക്ക് സഹായിക്കുകയും ചെയ്യും.
റോബോട്ടിക് വൃക്ക, കരൾ മാറ്റ ശസ്ത്രക്രിയകളും വൈകാതെ ആരംഭിക്കുമെന്ന് കിംസ് ശ്രീചന്ദ് കേരള ക്ലസ്റ്റർ സിഇഒയും ഡയറക്ടറുമായ ഫർഹാൻ യാസിൻ അറിയിച്ചു.
ചടങ്ങിൽ യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദ്, കാർ ഡിയോതെറാസിക് സർജൻ ഡോ. കൃഷ്ണ കുമാർ,ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സതീഷ് ബാലകൃഷ്‌ണൻ, ഗാസ്ട്രോ സർജൻ ഡോ.സമേഷ് പത്മൻ, നെഫ്രോളജി & റെനൽ ട്രാൻസ്‌പ്ലാൻ്റ് ഫിസിഷ്യൻ ഡോ.ടോം ജോസ് കാക്കനാട്ട്. ലാപ്രോസ്കോപിക് സർജൻ ഡോ.സന്തോഷ് കോപ്പൽ, ന്യൂറോ സർജൻ ഡോ. മഹേഷ് ഭട്ട്, യൂറോളജിസ്റ്റ് ഡോ.കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.