തളിപ്പറമ്പിലെ മാധ്യമ പ്രവർത്തകർക്ക് ഫാമിലി പ്രിവിലേജ് കാർഡും ഹെൽത്ത് ചെക്കപ്പ് കൂപ്പണ്ണും നൽകി കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ
തളിപ്പറമ്പിലെ മാധ്യമ പ്രവർത്തകർക്ക് കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ ഫാമിലി ഫാമിലി പ്രിവിലേജ് കാർഡും ഹെൽത്ത് ചെക്കപ്പ് കൂപ്പണും വിതരണം ചെയ്തു.
Updated: Apr 5, 2025, 15:45 IST
തളിപ്പറമ്പ് : തളിപ്പറമ്പിലെ മാധ്യമ പ്രവർത്തകർക്ക് കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ ഫാമിലി ഫാമിലി പ്രിവിലേജ് കാർഡും ഹെൽത്ത് ചെക്കപ്പ് കൂപ്പണും വിതരണം ചെയ്തു. പ്രസ് ഫോറം പ്രസിഡണ്ട് എം.കെ മനോഹരന് നൽകി ഹോസ്പിറ്റൽ യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദ് വിതരണോദ്ഘാനടനം നിർവഹിച്ചു.
കിംസ് സി.ഇ.ഒ. ഫർഹാൻയാസിൻ മുൻകൈയെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പി.ആർ.ഒമാരായ അഖിൽ, പി. മുബഷിർ, നബീൽ അഹമ്മദ് സംബന്ധിച്ചു. പ്രസ് ഫോറം സെക്രട്ടറി കെ. രഞ്ജിത് സ്വാഗതവും ട്രഷറർ ബി.കെ ബൈജു നന്ദിയും പറഞ്ഞു.