കണ്ണൂർ കീഴ്പ്പള്ളിയിൽ വന്യജീവി കോഴിക്കൂട് മറിച്ചിട്ട നിലയിൽ

കീഴ്പ്പള്ളി ചതി രൂരിൽ വീട്ടുമുറ്റത്ത് സ്ഥാപിച്ച കോഴിക്കൂട് വന്യജീവി മറിച്ചിട്ട നിലയിൽ.   പുതുപ്പറമ്പിൽ റോയിയുടെ വീട്ടുമുറ്റത്തെ കോഴിക്കൂടാണ് വന്യജീവി തട്ടിയിട്ട നിലയിൽ  കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ  വീട്ടുകാർ  എഴുന്നേറ്റു നോക്കിയപ്പോഴാണ്  കൂട്  വീണു കിടക്കുന്നത് കണ്ടത്.

 

ഇരിട്ടി: കീഴ്പ്പള്ളി ചതി രൂരിൽ വീട്ടുമുറ്റത്ത് സ്ഥാപിച്ച കോഴിക്കൂട് വന്യജീവി മറിച്ചിട്ട നിലയിൽ.   പുതുപ്പറമ്പിൽ റോയിയുടെ വീട്ടുമുറ്റത്തെ കോഴിക്കൂടാണ് വന്യജീവി തട്ടിയിട്ട നിലയിൽ  കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ  വീട്ടുകാർ  എഴുന്നേറ്റു നോക്കിയപ്പോഴാണ്  കൂട്  വീണു കിടക്കുന്നത് കണ്ടത്.

ഈ പ്രദേശത്തെ വനമേഖലയിൽ നിന്നും കടുവയുടെ കരച്ചിൽ  നേരത്തെ കേട്ടിരുന്നു.കോഴിക്കൂട് മറിച്ചിട്ടത് കടുവയാണെന്ന് സംശയിക്കുന്നു.  വിവരമറിഞ്ഞ് കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ വന്യജീവിയുടെ കാൽപ്പാടുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന സംശയം ബലപ്പെട്ടതിനാൽ വനപാലകർ  മേഖലയിൽ രാത്രികാലങ്ങളിൽ പെട്രോളിംഗ് ഉൾപ്പെടെ നടത്തി വരികയാണ്.