കണ്ണൂർ കാടാച്ചിറയുടെ കരുത്ത് ; മിസ്റ്റർ കേരള വേദിയിൽ സ്വർണ്ണത്തിളക്കവുമായി വിജേഷ്

 കാടാച്ചിറ : കോഴിക്കോട് പന്തിരാങ്കാവ് കാപ്‌കോൺ സിറ്റി സെന്ററിൽ നടന്ന ഏഴാമത് കാപ്പ (KAPA) മിസ്റ്റർ കേരള 2026 ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കാടാച്ചിറയുടെ അഭിമാനമായി വിജേഷ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ മാസ്റ്റേഴ്സ് 60 കിലോ വിഭാഗത്തിൽ വിജേഷ് കാടാച്ചിറ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കായിക താരങ്ങൾ അണിനിരന്ന വേദിയിലാണ് കഠിനമായ പരിശീലനത്തിലൂടെയും അർപ്പണബോധത്തിലൂടെയും വിജേഷ് ഈ നേട്ടം സ്വന്തമാക്കിയത്. പ്രായത്തെ വെല്ലുന്ന ശാരീരികക്ഷമതയും മികച്ച മസിലുകളുടെ ഷേപ്പും ഫ്ലെക്സിബിലിറ്റിയുമാണ് വിജേഷിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്.

കാടാച്ചിറയുടെ കായിക ചരിത്രത്തിൽ ഈ നേട്ടം പുതിയൊരു അധ്യായമാണ് വിജേഷിലൂടെ കുറിച്ചത്. വരും തലമുറയ്ക്ക് വിജേഷിന്റെ ഈ വിജയം വലിയൊരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. വിജയവാർത്ത പുറത്തുവന്നതോടെ കടമ്പൂർ പഞ്ചായത്തിലെ ജനങ്ങൾ ആവേശത്തിലാണ്വരും ദിവസങ്ങളിൽ നാട്ടിലെത്തുന്ന വിജേഷിന് ഉജ്ജ്വലമായ സ്വീകരണം നൽകാനൊരുങ്ങുകയാണ് കായിക പ്രേമികൾ.