കണ്ണൂർ കണ്ണപുരത്ത് ചരക്ക് ലോറിയുടെ ടയർ ഊരിത്തെറിച്ച് സ്വകാര്യ ബസിൻ്റെ ഡീസൽ ടാങ്ക് തകർന്നു

ചരക്ക് ലോറിയുടെ ടയർ ഊരിത്തെറിച്ചു സ്വകാര്യ ബസ്സിന്റെ ഡീസൽ ടാങ്ക് തകർന്നു,ഡീസൽ ചോർന്നു. കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ബുധനാഴ്ച്ച രാവിലെ അപകടം നടന്നത്.

 

കണ്ണപുരം : ചരക്ക് ലോറിയുടെ ടയർ ഊരിത്തെറിച്ചു സ്വകാര്യ ബസ്സിന്റെ ഡീസൽ ടാങ്ക് തകർന്നു,ഡീസൽ ചോർന്നു. കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ബുധനാഴ്ച്ച രാവിലെ അപകടം നടന്നത്.

പഴയങ്ങാടി കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് കണ്ണപുരം റെയിൽവേ സമീപം നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടയിൽ കണ്ണൂർ ഭാഗത്തുനിന്നും പഴയങ്ങാടി ഭാഗത്തേക്ക്‌ വരികയായിരുന്ന ചരക്ക് ലോറിയുടെ പിൻഭാഗത്തെ ടയർ ഊരി തെറിച്ചാണ് അപകടം നടന്നത്.