കണ്ണൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു ; കമ്പിൽ ഹയർ സെക്കൻഡറി സ്കൂളിൽ എം.എസ്.എഫ് അനിശ്ചിത കാല സമരം തുടങ്ങി
കമ്പിൽ : കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഭവത് മാനവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു.
കമ്പിൽ : കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഭവത് മാനവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു.
ഭവതിൻ്റെ മരണത്തിന് കാരണക്കാരായ അധ്യാപകരെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് മുസ്ലിം ലീഗും എം എസ്.എഫ്, കെ.എസ്.യു വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടു. പ്രക്ഷോഭം ശക്തമാക്കുന്നതിൻ്റെ ഭാഗമായി എം എസ് എഫിന്റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം ഇന്ന് രാവിലെ മുതൽ തുടങ്ങി.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞിട്ടും ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് അനിശ്ചിത കാല സമരവുമായി എസ്.എഫ്. ഐ രംഗത്തിറങ്ങിയത്.
പഠനത്തിൻ്റെ പേരിൽ വിദ്യാർത്ഥിക്ക് മനോവിഷമമുണ്ടാക്കുന്ന വിധത്തിൽ ചില അധ്യാപകർ വ്യക്തിഹത്യ നടത്തിയെന്നാണ് ആരോപണം. ഇതിൻ്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു..