കണ്ണൂർ കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്
കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.
Updated: Aug 24, 2026, 12:43 IST
തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കീച്ചേരിക്കുന്നിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
കണ്ണൂർ : കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.
തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കീച്ചേരിക്കുന്നിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
പൊലിസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കണ്ണൂർ, പാപ്പിനിശേരി, തളിപറമ്പ് എന്നിവടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.