കണ്ണൂർ കക്കാട് പുഴയിൽ കാൽ വഴുതി വീണ് ഒൻപതു വയസുകാരൻ മരിച്ചു
കണ്ണൂർ കോർപറേഷനിലെ കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. കക്കാട് മഹ്മൂദ് ഹാജി ഹയർ സെക്കൻഡറി സ്കുളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയായ നസീർ - സാഹിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാഷിദാണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീൻ പിടിച്ചു കളിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.
Jun 19, 2025, 11:33 IST
കണ്ണൂർ : കണ്ണൂർ കോർപറേഷനിലെ കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. കക്കാട് മഹ്മൂദ് ഹാജി ഹയർ സെക്കൻഡറി സ്കുളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയായ നസീർ - സാഹിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാഷിദാണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീൻ പിടിച്ചു കളിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി കുട്ടിയെ പുറത്തെടുത്ത് താണ ധനലക്ഷ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദ്ദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം നാളെ ബന്ധുകൾക്ക് വിട്ടു നൽകും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കര കവിഞ്ഞ് ഒഴുകുകയാണ് കക്കാട് പുഴ ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.