കണ്ണൂർ കടമ്പൂർ സ്കൂളിന് മുൻപിലെ മാലിന്യ വിരുദ്ധ സമരം : അഞ്ചുപേർക്കെതിരെ കേസെടുത്തു
എടക്കാട് : മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ കടമ്പൂർ പ്രവേശന കവാടത്തിൽ ഉപരോധ സമരം നടത്തിയ ജനകീയ സമിതി പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. സി.ഒ. രാജേഷ്, മഹേഷ്, ഒ.പി രാജേഷ്, ഷമീർ, ഷംജിത്ത് തുടങ്ങിയവർക്കെതിരെയാണ് സ്കൂൾ അധികൃതരുടെ പരാതിയിൽ പൊലിസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം സെപ്റ്റി ടാങ്കിലെ ശുചിമുറി മാലിന്യം പൊതു റോഡിലെ ഓവുചാലിൽ ഒഴുക്കിവിട്ടതിനെതിരെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അൻപതോളം പേർ മാർഗതടസമുണ്ടാക്കി സ്കൂൾ പ്രവേശനകവാടം ഉപരോധിച്ചത്.