കണ്ണൂർ ജവഹർ ബാൽ മഞ്ച് ഓണം ഫെസ്റ്റ് നടത്തി
ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബാൽ മഞ്ച് ജില്ലാ ചെയർമാൻ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.
Aug 28, 2026, 10:37 IST
കണ്ണൂർ : ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബാൽ മഞ്ച് ജില്ലാ ചെയർമാൻ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കോ-ഓർഡിനേറ്റർമാരായ സി.വി.എ.ജലീൽ മാസ്റ്റർ ഉപഹാര സമർപ്പണവും അഡ്വ.ലിഷ ദീപക് ഓണസന്ദേശവും നൽകി.ജില്ലാ പ്രസിഡണ്ട് ഷസൽ ഹാരിസ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ശ്വേത സന്ദീപ് നന്ദിയും പറഞ്ഞു.ജില്ലാ കോ-ഓർഡി നേറ്റർമാരായ എ.കെ.ദീപേഷ്,പി.കെ.ഇന്ദിര,കെ.കെ.ബീന,പി.പി.രജീഷ് എന്നിവർ സംസാരിച്ചു.