കണ്ണൂരിൽ വീടിനകത്ത് നിന്നും പൊള്ളലേറ്റ് ചികിത്സയിലിരിക്കെ യുവതി മരണമടഞ്ഞു

വീട്ടിനകത്ത് നിന്നും പൊള്ളലേറ്റു അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരണമടഞ്ഞു.പടപ്പേങ്ങാട്ടെ കേബിൾ ഓപ്പറേറ്റർ കാടൻവീട്ടിൽ കെ.രാജേഷിന്റെ ഭാര്യ പഴയക്കൽ വീട്ടിൽ പി.പ്രവീണ മോഹൻ(31) യാണ് മരിച്ചത്. 

 


തളിപ്പറമ്പ്: വീട്ടിനകത്ത് നിന്നും പൊള്ളലേറ്റു അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരണമടഞ്ഞു.പടപ്പേങ്ങാട്ടെ കേബിൾ ഓപ്പറേറ്റർ കാടൻവീട്ടിൽ കെ.രാജേഷിന്റെ ഭാര്യ പഴയക്കൽ വീട്ടിൽ പി.പ്രവീണ മോഹൻ(31) യാണ് മരിച്ചത്. 

ഒക്ടോബർ അഞ്ചിന് രാത്രി ഒൻപതിനാണ് സംഭവം. വീടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്രവീണയെ കണ്ണൂരിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതിനാണ് മരണമടഞ്ഞത് .രണ്ട് മക്കളുണ്ട്. ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണിവരെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ശവസംസ്‌ക്കാരം പനങ്ങാട്ടൂർ പൊതുശ്മശാനത്തിൽ നടക്കും.