പൈതൃക പ്രഭാഷണങ്ങൾ, സെമിനാറുകൾ, കലാവതരണങ്ങൾ ; കണ്ണൂർ പൈതൃകോത്സവം ജനുവരി ഒന്നുമുതൽ ആറുവരെ 

സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൈതൃകോത്സവത്തിന് ജനുവരി ഒന്ന് മുതൽ തുടക്കമാകുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി ആറു വരെയാണ് വൈവിധ്യങ്ങളാർന്ന പരിപാടികളോടെ  പൈതൃകോത്സവം അരങ്ങേറുന്നത്. ഇതിൻ്റെ ഭാഗമായി പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, കലാവതരണങ്ങൾ, പൈതൃക പദയാത്ര എന്നിവ നടക്കും

 

കണ്ണൂർ : സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൈതൃകോത്സവത്തിന് ജനുവരി ഒന്ന് മുതൽ തുടക്കമാകുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി ആറു വരെയാണ് വൈവിധ്യങ്ങളാർന്ന പരിപാടികളോടെ  പൈതൃകോത്സവം അരങ്ങേറുന്നത്. ഇതിൻ്റെ ഭാഗമായി പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, കലാവതരണങ്ങൾ, പൈതൃക പദയാത്ര എന്നിവ നടക്കും. പ്രധാന വേദിയായ കലക്ടറേറ്റ് മൈതാനത്ത് ജനുവരി നാലിന് വൈകിട്ട് അഞ്ചു മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൈതൃകോത്സവം ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മേയർ, എം.പിമാർ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മറ്റ് ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. 

തുടർന്ന് ബാംബു സംഗീതം അരങ്ങേറും അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് സംഗീത നിശയും ആറിന് വൈകുന്നേരം അഞ്ച് മണിക്ക് പൈതൃകങ്ങൾ മാറുന്ന സാംസ്കാരിക സാഹചര്യത്തിൽ എന്നീ വിഷയത്തിൽ പ്രഭാഷണവും നടക്കും. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പ്രകാശ് ഉള്ള്യേരിയും ചേർന്ന് അവതരിപ്പിക്കുന്ന ജുഗൽബന്ദി അരങ്ങേറും. ജനുവരിനാലു മുതൽ ആറുവരെ ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കിയുള്ള പൈതൃക പ്രദർശനവും മഹാത്മ മന്ദിരത്തിൽ നടക്കും പൈതൃകോത്സവത്തിൻ്റെ ഭാഗമായി മുണ്ടേരി ' അറയ്ക്കൽ ബർണ ശേരി, എന്നിവടങ്ങളിൽ മൂന്ന് വരെ വിവിധ പരിപാടികൾ നടക്കും. ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് കാഞ്ഞിരോട് മുദ്രാ ഓഡിറ്റോറിയത്തിൽ സോദാഹരണ പ്രഭാഷണവും സംഗീത നിശയും നടക്കും കണ്ണൂരിൻ്റെ പ്രദേശിക ചരിത്രം വിഷയമാക്കിയുള്ള ഏകദിന സെമിനാർ രണ്ടിന് രാവിലെ പത്തുമണിക്ക് സി.എസ്.ഐ ഇംഗ്ളീഷ് ചർച്ചിൽ മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി ഉദ്ഘാടനം ചെയ്യും.

 വൈകിട്ട് താവക്കര കൻ്റോൺമെൻ്റ് മൈതാനിയിൽ നടക്കുന്ന പൊതു പരിപാടിയിൽ ഡോ. പി. ജെവിൻസെൻ്റ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മെഗാ മ്യൂസിക്കൽ ഫ്യൂഷൻ. മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് സിറ്റി ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാഷണം തുടർന്ന് സൂഫി സംഗീത രാവ് നടക്കും. പൈതൃകോത്സവത്തിൻ്റെ ഭാഗമായി ചരിത്രസ്മാരകങ്ങൾ കോർത്തിണക്കി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ഇ. ദിനേശൻ, എം. നന്ദകുമാർ, വി.വി രതീഷ് എന്നിവർ പങ്കെടുത്തു.