പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വാർഡിലെ ശുചിമുറിയിൽ ചികിത്സ തേടിയെത്തിയ യുവതി തൂങ്ങിമരിച്ചു
പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ വാർഡിൽ രോഗിയായ യുവതി തൂങ്ങിമരിച്ചു.കോട്ടയം-മലബാർ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടിൽ ഇ.കെ.ലീനയാണ്(46)മരിച്ചത്.
Updated: Nov 13, 2025, 12:30 IST
പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ വാർഡിൽ രോഗിയായ യുവതി തൂങ്ങിമരിച്ചു.കോട്ടയം-മലബാർ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടിൽ ഇ.കെ.ലീനയാണ്(46)മരിച്ചത്.ഇന്ന് രാവിലെ 9.15 നാണ് മെഡിക്കൽ കോളേജ് നാലാംനിലയിലെ 401 -ാം വാർഡിലെ ബാത്ത്‌റൂമിന്റെ ഷവറിൽ ഇവരെ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻതന്നെ കെട്ടഴിച്ച് ചികിൽസ നൽകിയെങ്കിലും മരണമടയുകയായിരുന്നു.സന്തോഷിന്റെ ഭാര്യയാണ്.മകൻ:യദുനന്ദ്.ഇന്നലെ രാത്രിയിൽ അമിതമായി ഗുളിക കഴിച്ച നിലയിലാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇവർ മാനസിക അസ്വാസ്ഥ്യത്തിന് ചികിൽസയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നാരായണൻ-ലീല ദമ്പതികളുടെ മകളാണ്. ഒരു സഹോദരിയുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.