തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം: ജപ്പാൻ കരിയർ സെമിനാർ 15 ന് കണ്ണൂരിൽ

യുവതി-യുവാക്കൾക്കായി നിരവധി തൊഴിൽ അവസരങ്ങളുമായി ജപ്പാൻ കരിയർ സെമിനാർ നടത്തുമെന്ന് കോളേജ് ഓഫ്  കോമേഴ്സും വൺ സീറോ ലാംഗ്വേജ് അക്കാദമി ഭാരവാഹികൾ അറിയിച്ചു.

 

കണ്ണൂർ: യുവതി-യുവാക്കൾക്കായി നിരവധി തൊഴിൽ അവസരങ്ങളുമായി ജപ്പാൻ കരിയർ സെമിനാർ നടത്തുമെന്ന് കോളേജ് ഓഫ്  കോമേഴ്സും വൺ സീറോ ലാംഗ്വേജ് അക്കാദമി ഭാരവാഹികൾ അറിയിച്ചു.ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ  മുഖേന ജപ്പാനിൽ ജോലി ലഭിച്ച് ഈ ജൂൺ മാസത്തിൽ ജപ്പാനിലേയ്ക്ക്  യാത്ര തിരിക്കുന്ന ഉദ്യോഗാർത്ഥികൾ  സെമിനാറിൽ പങ്കെടുക്കും. 

ജോലി ലഭിച്ചവരുടെ അനുഭവങ്ങൾ പങ്കുവെക്കൽ ഈ സെമിനാറിന് മുതൽകൂട്ടാകുമെന്ന് സംഘാടകർ അറിയിച്ചു.ജൂൺ 14 ന് മുമ്പായി പേര്  രജിസ്ടർ  ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ജപ്പാൻ കമ്പനി പ്രതിനിധികളുമായി നേരിട്ട്  സംവദിക്കുന്നതിനുള്ള അവസരവും ലഭിക്കും. 
കോളേജ് ഓഫ്  കോമേഴ്സും വൺ സീറോ ലാംഗ്വേജ് അക്കാദമിയും സംയുക്തമായാണ് ജപ്പാൻ കരിയർ സെമിനാർ സംഘടിപ്പിക്കുന്നത്
ജൂൺ 15 ന്  രാവിലെ 10 മണിക്ക് കോളേജ് ഓഫ് കൊമേഴ്സിൻ്റെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുള ക്യാമ്പസ്സിൽ  നടക്കുന്ന സെമിനാർ ഡയറക്ടർ കെ.അനികുമാർ ഉദ്ഘാടനം ചെയ്യും.

പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്നിക് ഡിപ്ലോമ, ഡിഗ്രി, ബി.ടെക്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, നഴ്സിംഗ്, ഫോർ-വീലർ ഡ്രൈവിംഗ് തുടങ്ങിയ യോഗ്യതകളുള്ള 18 മുതൽ 35 വയസ് വരെയുള്ള യുവതി-യുവാക്കൾക്ക് ജപ്പാനിൽ ലഭ്യമായ തൊഴിൽ അവസരങ്ങളെക്കുറിച്ച് സെമിനാറിൽ  അവതരിപ്പിക്കും.ജപ്പാനിലെ തൊഴിൽ സാധ്യതകൾ, ശമ്പളവും ആനുകൂല്യങ്ങളും, ഭാഷാപരിശീലനം, വിസ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പങ്കെടുക്കുന്നവർക്ക് നേരിട്ട് അറിയാൻ അവസരമൊരുങ്ങും.

വിദേശ രാജ്യങ്ങളിൽ  തൊഴിൽ തേടുന്ന യുവതി-യുവാക്കൾക്കും അവരുടെ രക്ഷിതാക്കൾക്കും സെമിനാർ പ്രയോജനകരമായിരിക്കും. താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടണം കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 8281769555 95260 31010 വാർത്താ സമ്മേളനത്തിൽ ടി ജെ സന്തോഷ്, കെ എം തോമസ്, അനന്തനാരായണൻ എന്നിവർ പങ്കെടുത്തു.