കണ്ണൂരിൽ ജ്വല്ലറി വർക്സിൽനിന്നും 60 ഗ്രാം സ്വർണ്ണം കവർന്നു മുങ്ങിയ ജീവനക്കാരനെതിരെ കേസെടുത്തു

 

 കണ്ണൂർ : സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ചു നൽകാൻ കൊടുത്ത സ്വർണ്ണത്തിൽ നിന്നും 60 ഗ്രാം സ്വർണ്ണവുമായി കടന്നു കളഞ്ഞ ജ്വല്ലറി ജീവനക്കാരനെതിരെ  ടൗൺ പോലീസ് കേസെടുത്തു. ചാലാട് മുള്ളൻക്കണ്ടിപ്പാലത്തിന് സമീപത്തെ ആർ.ജി. ഗോൾഡ് വർക്സ് മാനേജർ പശ്ചിമ ബംഗാൾ സൗത്ത് 24പർഗാന സ്വദേശി ഗിയാസുദ്ദീൻ ഷെഖിൻ്റെ പരാതിയിലാണ് സ്ഥാപനത്തിലെ ജീവനക്കാരനായ പശ്ചിമ ബംഗാൾ പശ്ചിം മെദിനിപൂർവിൽ തോച്ചൻപൂർ സ്വദേശി ഗണേഷ് ജാന(24) ക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 

പരാതിക്കാരൻ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാനായി ഈ മാസം 20 ന് 93 ഗ്രാം സ്വർണ്ണം നൽകിയെന്നും അതിൽ നിന്നും 21 ന് രാവിലെ 10.30 മണിയോടെ പ്രതി 60 ഗ്രാം സ്വർണ്ണവുമായി കടന്നു കളഞ്ഞുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.