കണ്ണൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റിൽ
വിൽപനക്കായി എത്തിച്ച കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പാപ്പിനിശേരി തുരുത്തി സ്വദേശി കൃഷ്ണകൃപയിൽ കെ.വിഷ്ണുനാഥിനെ (26)യാണ് പാപ്പിനിശേരിറേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദ്ദനനും സംഘവും പിടികൂടിയത്.
Oct 16, 2024, 20:28 IST
കണ്ണൂർ : വിൽപനക്കായി എത്തിച്ച കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പാപ്പിനിശേരി തുരുത്തി സ്വദേശി കൃഷ്ണകൃപയിൽ കെ.വിഷ്ണുനാഥിനെ (26)യാണ് പാപ്പിനിശേരിറേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദ്ദനനും സംഘവും പിടികൂടിയത്.
കണ്ണൂർ എക്സൈസ് ഇൻ്റലിജൻസിലെ പ്രിവൻ്റീവ് ഓഫീസർ ഷജിത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പട്രോളിംഗിൽ പാപ്പിനിശ്ശേരി തുരുത്തിയിൽ വെച്ചാണ് 1.135 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്.
റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സജിത് കുമാർ പി എം കെ, രാജീവൻ കെ, ഇസ്മായിൽ കെ, സിവിൽ എക്സൈസ് ഓഫീസർ വിവേക് എം കെ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.