കണ്ണൂർ പുഷ്പോത്സവ പന്തലിന് കാൽനാട്ടി
പൊലീസ് മൈതാനിയിൽ ജനുവരി 22 ന് ആരംഭിക്കുന്ന കണ്ണൂർ പുഷ്പോത്സവ പന്തലിന്റെ കാൽ നാട്ടൽ കർമ്മം ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവ്വഹിച്ചു. ജനുവരി 22 ന് വൈകീട്ട് ആറ് മണിക്ക് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും.
Jan 14, 2026, 14:04 IST
കണ്ണൂർ : പൊലീസ് മൈതാനിയിൽ ജനുവരി 22 ന് ആരംഭിക്കുന്ന കണ്ണൂർ പുഷ്പോത്സവ പന്തലിന്റെ കാൽ നാട്ടൽ കർമ്മം ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവ്വഹിച്ചു. ജനുവരി 22 ന് വൈകീട്ട് ആറ് മണിക്ക് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര എന്നിവർ മുഖ്യാതിഥികളാവും. പൊലീസ് മൈതാനിയിൽ നടന്ന കാൽനാട്ടൽ ചടങ്ങിൽ യു കെ ബി നമ്പ്യാർ അധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറി പി വി രത്‌നാകരൻ, പി ഗോപി, ഇ ജി ഉണ്ണികൃഷ്ണൻ, ഇ വി ജി നമ്പ്യാർ, പി വി വത്സൻ മാസ്റ്റർ, പുല്ലായിക്കൊടി ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
പുഷ്പോത്സവം ഫെബ്രുവരി മൂന്നിന് സമാപിക്കും.