കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ്‌പോത്സവം ജനുവരി 27ന് സമാപിക്കും
കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ് പോത്സവം ജനുവരി 27ന് സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് ആറിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം നിർവഹിക്കും.
Jan 25, 2025, 21:09 IST

കണ്ണൂർ : കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ് പോത്സവം ജനുവരി 27ന് സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് ആറിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം നിർവഹിക്കും.
12,000 ചതുരശ്ര അടിയിൽ ഒരുക്കിയ ഡിസ്‌പ്ലേ ആണ് ഇത്തവണത്തെ മുഖ്യ ആകർഷണം. പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ബോഗൻവില്ലയുടെ കലവറ കൂടിയായി പ്രദർശന നഗരി. എല്ലാ ദിവസവും കാർഷിക പ്രാധാന്യമുള്ള വിഷങ്ങളിൽ സെമിനാറുകൾ, പാചക മത്സരം , കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും ഇത്തവണ അരങ്ങേറി.