കണ്ണൂരിൽ ഫയർ ആൻഡ് റസ്ക്യു സ്പോർട്സ് മീറ്റ് 16ന് തുടങ്ങും
ഫയർ ആൻഡ് റസ്ക്യൂ സർവീസ് കണ്ണൂർ മേഖലാ സ്പോർട്സ് ഡ്യൂട്ടി മീറ്റ് ഒക്ടോബർ 16, 17 തീയ്യതികളിൽ നടക്കും. ഗെയിംസ് മത്സരങ്ങൾ 16 ന് പയ്യന്നൂർ ഫയർ സ്റ്റേഷൻ മൈതാനിയിലും അത്‌ലറ്റിക് ഇനങ്ങൾ ഒക്ടോബർ 17 ന് പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും നടക്കും.
Oct 14, 2024, 20:25 IST
കണ്ണൂർ : ഫയർ ആൻഡ് റസ്ക്യൂ സർവീസ് കണ്ണൂർ മേഖലാ സ്പോർട്സ് ഡ്യൂട്ടി മീറ്റ് ഒക്ടോബർ 16, 17 തീയ്യതികളിൽ നടക്കും. ഗെയിംസ് മത്സരങ്ങൾ 16 ന് പയ്യന്നൂർ ഫയർ സ്റ്റേഷൻ മൈതാനിയിലും അത്‌ലറ്റിക് ഇനങ്ങൾ ഒക്ടോബർ 17 ന് പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും നടക്കും.
കണ്ണൂർ കാസറഗോഡ് ജില്ലകളിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ജീവനക്കാർ ഹോം ഗാർഡുമാർ സിവിൽ ഡിഫൻസ് ആപത് മിത്ര വളണ്ടിയർമാർ എന്നിവർ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും.
പരിപാടിയുടെ ഉദ്ഘാടനം 17 ന് പരിയാരം മെഡിക്കൽ കോളേജ് മൈതാനിയിൽ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ നിർവഹിക്കും. കണ്ണൂർ റീജിണൽ ഫയർ ഓഫീസർ പി രഞ്ജിത്ത്, കാസറഗോഡ് ജില്ലാ ഫയർ ഓഫീസർ ബി രാജ് , കണ്ണൂർ ജില്ലാ ഫയർ ഓഫീസർ എസ് കെ ബിജു മോൻ തുടങ്ങയവർ പങ്കെടുക്കും.