കണ്ണൂരിൽ കുടുംബ വഴക്കിനിടെ മാതാവിനെ മുറ്റത്തേക്ക് കസേരയടക്കം വലിച്ചെറിഞ്ഞ മകൻ റിമാൻഡിൽ

വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു പരുക്കേൽപ്പിച്ച മകൻ അറസ്റ്റിൽ .പയ്യാമ്പലംപള്ളിയാംമൂല ലക്ഷം വീട് നഗറിലെസജീവനെ(54) യാണ് കണ്ണൂർടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹ നും സംഘവും അറസ്റ്റ് ചെയ്‌തത്.

 

കണ്ണൂർ : വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു പരുക്കേൽപ്പിച്ച മകൻ അറസ്റ്റിൽ .പയ്യാമ്പലംപള്ളിയാംമൂല ലക്ഷം വീട് നഗറിലെസജീവനെ(54) യാണ് കണ്ണൂർടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹ നും സംഘവും അറസ്റ്റ് ചെയ്‌തത്. ഗുരുതര പരിക്കുകളോടെ ഇയാളുടെ അമ്മ പള്ളിയാംമൂല ലക്ഷം വീട് നഗറിലെ വി. ശാന്ത (82) കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ സജീവനാണ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്. പള്ളി യാംമൂലയിലെ വീട്ടിൽ ബുധനാഴ്ച്ച്ച രാത്രി 11 മണിയോടെ യാണ് ക്രൂരമായ സംഭവം നടന്നത്.

വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന വയോധിക യെ മദ്യപിച്ചെത്തിയ മകൻ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ അനുവദിക്കാതെ വരാന്തയിൽ നിന്ന് മുറ്റത്തേക്ക് കസേരയുൾപ്പെടെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. മുറ്റത്ത് തലയടിച്ചാണ് ശാന്തയ്ക്ക് ഗുരുതരമായി ഗുരുതര പരുക്കേറ്റത്. സ്ഥിരം മദ്യപാനിയായ മകൻ വീട്ടിൽ ചിലവിന് കൊടു ക്കാത്തതിനെ കുറിച്ച് പറഞ്ഞതാണ് അമ്മയെ ക്രൂരമായി മർട്ടിക്കുന്നതിന് കാരണമായത്. 

സംഭവത്തിന് ശേഷം ഒളിവിൽ പോയ സജീവനെ പൊലിസ് പയ്യാമ്പലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി അറസ്റ്റു രേഖപ്പെടുത്തി. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ വി. സതീശനെ റിമാൻഡ് ചെയ്തു.തലയ്ക്ക് പരുക്കേറ്റ വി. ശാന്ത കണ്ണൂർ എ.കെ.ജി സഹകരണാശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.