കണ്ണൂരിന് പുറത്തേക്ക് വയ്യ ; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ.പി പങ്കെടുത്തേക്കില്ല
പാർട്ടി സംസ്ഥാന നേതൃത്വത്തോട് പിണക്കം തുടർന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. ബുധനാഴ്ച്ച തിരുവന്തപുരത്ത് നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുത്തേക്കില്ല.
കണ്ണൂർ : പാർട്ടി സംസ്ഥാന നേതൃത്വത്തോട് പിണക്കം തുടർന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. ബുധനാഴ്ച്ച തിരുവന്തപുരത്ത് നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുത്തേക്കില്ല.
ഇന്ന് വൈകീട്ട് തിരുവനന്തപുരത്തു നടക്കുന്ന പാർട്ടിയുടെ യെച്ചൂരി അനുസ്മരണ സമ്മേളനത്തിലും ഇ.പി പങ്കെടുക്കില്ലെന്നാണ് വിവരം. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇത് ആദ്യമായല്ല ഇ പി പാർട്ടി പരിപാടിയോട് മുഖം തിരിക്കുന്നത്.
നേരത്തെ കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ പി ജയരാജൻ പങ്കെടുത്തിരുന്നില്ല.
മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെ ഓർമദിനത്തിലെ പുഷ്പാർച്ചനയിൽ പിബി അംഗം എ വിജയരാഘവനൊപ്പം ഇ പിയും പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എന്നാൽ ഇപി ചടങ്ങിന് എത്തിയില്ല. എന്നാൽ അതൃപ്തിയില്ലെന്നും ചികിത്സയിലെന്നുമാണ് ഇ പി വിട്ടുനിന്നതിനെക്കുറിച്ച് എം വി ജയരാജൻ പ്രതികരിച്ചത്.
ജാവദേക്കർ കൂടിക്കാഴ്ചയുടെ പേരിൽ മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നില്ല. എന്നാൽ ഇന്നലെ കണ്ണൂരിൽനടന്ന പ്രതിഷേധ കൂട്ടായ്മയിൽ ഇ.പിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കണ്ണൂർ ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഇപി പാർട്ടി പരിപാടിയിൽ പങ്കെടുത്തത്