കണ്ണൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്പോർട്സ് സ്കൂളിൽ വൈദ്യുതി സുരക്ഷ സെമിനാർ നടത്തി

കണ്ണൂർ : ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്പോർട്സ് സ്കൂളിൽ  ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വൈദ്യുതിസുരക്ഷ സെമിനാറും ഉപന്യാസ മത്സരവും ചിത്രരചനാ മത്സരവും നടത്തി.

ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം. ഷീജ ഉദ്ഘാടനം ചെയ്തു.കെ.സദാനന്ദൻ അധ്യക്ഷനായി. പി.വി. നിതിൻ പ്രതിജ്ഞാ വാചകം ചൊല്ലി.ടി.വി.ധനീഷ് കൃഷ്ണൻ, കെ.എം.ഷാഹുൽ ഹമീദ്, കെ.പി.പ്രമോദ് കുമാർ, ഡൈനി തോട്ടാപ്പള്ളി, ജനു ആയിച്ചാൻകണ്ടി, സി.രാജീവ് കുമാർ എന്നിവർ സംസാരിച്ചു.

ഉപന്യാസ മത്സരത്തിൽ ഫാത്തിമ.എം.പി ( അഴീക്കോട് എച്ച്.എസ്.എസ്), സിയ അനീഷ് (ജി.വി.എച്ച്.എസ് സ്പോർട്സ്, കണ്ണൂർ), വൈഗ സുരേഷ് (ജി.എച്ച്.എസ്.എസ് പാട്യം ) എന്നിവരും ചിത്രരചനാ മത്സരത്തിൽ ഹർഷ പ്രമോദ് (അഴീക്കോട് എച്ച് എസ് എസ് ) വിശാൽ.പി ( ചെമ്പിലോട് എച്ച് എസ് എസ് ), അഭിനവ് എം.ആർ (ഗവ. ബോയ്സ് എച്ച്.എസ്.എസ് ചെറുകുന്ന്) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.