“തിരഞ്ഞെടുപ്പ് ചൂടിൽ കണ്ണൂർ: യുഡിഎഫ് കമ്മിറ്റി ഓഫീസ് തുറന്നു”
യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദു റഹ്മാൻ കല്ലായി ഉദ്‌ഘാടനം ചെയ്തു .
Mar 23, 2026, 20:25 IST
കണ്ണൂർ : യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദു റഹ്മാൻ കല്ലായി ഉദ്‌ഘാടനം ചെയ്തു . കണ്ണോത്തുംചാൽ ഇൻകം ടാക്‌സ് ഓഫീസിന് എതിർവശമാണ് .തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസ് .സ്ഥാനാർത്ഥി ടി ഒ മോഹനൻ ,അഡ്വ.മാർട്ടിൻ ജോർജ്ജ് ,അഡ്വ. എം പി മുഹമ്മദലി ,രാജീവൻ എളയാവൂർ ,കെ.പി. താഹിർ ,വി വി പുരുഷോത്തമൻ ,അഡ്വ . കെ.എ.ലത്തീഫ്, ഫാറുഖ് വട്ടപ്പൊയിൽ , മുസ്ലിഹ് മഠത്തിൽ , അഹമ്മദ്കുട്ടി പി.സി.,ഷമ മുഹമ്മദ് ,സി.സമീർ ,പി മാധവൻ മാസ്റ്റർ ,മനോജ് കൂവേരി , സി ടി ഗിരിജ ,അഡ്വ.യൂനുസ് , സി എറമുള്ളാൻ ,കായക്കൽ രാഹുൽ ,ലക്ഷമണൻ തുണ്ടിക്കോത്ത് , നസീർ പുറത്തീൽ , റിഷാം താണ , ഷാനിബ്.കെ.വി.തുടങ്ങിയവർ സംബന്ധിച്ചു.