കണ്ണൂർ എടക്കാട് മേഖലയിൽ വാട്ടർ മീറ്ററും മോട്ടോറും അടിച്ചു മാറ്റുന്ന കള്ളൻമാർ വിലസുന്നു : പരാതിയുമായി വീട്ടുടമകൾ
റോഡരികിൽനിർത്തിയിട്ട വാഹനങ്ങളിലെ ബാറ്ററി മോഷണത്തിന് പിന്നാലെ വീടിന് പുറത്തെ വാട്ടർ മീറ്ററും മോട്ടോറും കള്ളൻമാർ അടിച്ചു മാറ്റുന്നത് പതിവാകുന്നു.എടക്കാട്, മുഴപ്പിലങ്ങാട് മേഖലകളിൽ ഇത്തരത്തി ൽ മോഷണം പെരുകുന്നതാ യി പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട്ടെ ഫൽഗുനന്റെ വീട്ടിന് പുറത്തുള്ള മോട്ടോർ കളവ് പോയിരുന്നു.
എടക്കാട് : റോഡരികിൽനിർത്തിയിട്ട വാഹനങ്ങളിലെ ബാറ്ററി മോഷണത്തിന് പിന്നാലെ വീടിന് പുറത്തെ വാട്ടർ മീറ്ററും മോട്ടോറും കള്ളൻമാർ അടിച്ചു മാറ്റുന്നത് പതിവാകുന്നു.എടക്കാട്, മുഴപ്പിലങ്ങാട് മേഖലകളിൽ ഇത്തരത്തി ൽ മോഷണം പെരുകുന്നതാ യി പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട്ടെ ഫൽഗുനന്റെ വീട്ടിന് പുറത്തുള്ള മോട്ടോർ കളവ് പോയിരുന്നു.
ഇതിനു പിന്നാലെ ഈക്കഴി ഞ്ഞ ബുധനാഴ്ച്ച എടക്കാട് പാച്ചാക്കര ഉസ്മാൻ എൻജിനീയ ർ റോഡിന് സമീപം പ്രവാസിയായ അലിയമ്പത്ത് മുഹമ്മ ദ് റൗഫിന്റെ വീട്ടിലെ വാട്ടർ അതോറിറ്റിയുടെ വെള്ളത്തിൻ്റെ മീറ്ററും വാട്ടർ മോട്ടോറും മോഷ്ടാക്കൾ അടിച്ചു മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് വീട്ടുകാർഎടക്കാട് പൊലീസിൽ പരാതി നൽകി. ഈ അടുത്ത ദിവസങ്ങളിലാ യി ഇത്തരത്തിലുള്ള മോഷ ണങ്ങൾ പെരുകുകയാണന്നും രാത്രികാലങ്ങളിൽ പൊലീസ് ശക്തമായ പട്രോളിങ് നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.