കണ്ണൂർ ദസറ : ഓലമെടയൽ മത്സരം നടത്തി
ദസറയോടനുബന്ധിച്ച് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഓല മെടയൽ മത്സരം നടന്നു . ആരോഗ്യ കമ്മിറ്റി ചെയർമാൻ ശ്രീജ മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
Oct 7, 2026, 20:07 IST
കണ്ണൂർ: ദസറയോടനുബന്ധിച്ച് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഓല മെടയൽ മത്സരം നടന്നു . ആരോഗ്യ കമ്മിറ്റി ചെയർമാൻ ശ്രീജ മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു.നഗരസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്ൺ ഷമീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ ടി പ്രദീപൻ ,സുമ, നിസാമി, റഫ്ന, അർഷാദ്,കോഡിനേറ്റർ കെസി രാജൻ മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ നിർമല , കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.മത്സരത്തിൽ വിപാത്തു പുറത്തിയിൽ ഒന്നാം സ്ഥാനവും, കാഞ്ചന വിശ്വനാഥ് രണ്ടാം സ്ഥാനവും ലീല മാച്ചേരി മൂന്നാം സ്ഥാനവും നേടി.