കണ്ണൂർ ദസറ വിളംബര ജാഥ നടത്തി
ദസറയുടെ വരവ് അറിയിച്ച് വർണ്ണ ശബളമായ വിളംബര ജാഥ നടത്തി. കണ്ണൂർ വിളക്കും തറ മൈതാനത്ത് നിന്ന് ആരംഭിച്ച വിളംബരജാഥ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി. കെ. രമേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
Oct 1, 2024, 23:08 IST
കണ്ണൂർ: ദസറയുടെ വരവ് അറിയിച്ച് വർണ്ണ ശബളമായ വിളംബര ജാഥ നടത്തി. കണ്ണൂർ വിളക്കും തറ മൈതാനത്ത് നിന്ന് ആരംഭിച്ച വിളംബരജാഥ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി. കെ. രമേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര, മുൻ മേയർ ടി.ഒ മോഹനൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.
ചെണ്ടമേളങ്ങളുടെയും കോൽകളികളുടെയും അകമ്പടിയിൽ നടന്ന ജാഥയിൽ ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകൾ , ആരോഗ്യ വിഭാഗം ജീവനക്കാർ, ഓഫീസ് ജീവനക്കാർ , വ്യാപാരികൾ, യുവജന സംഘടന പ്രവർത്തകർ എന്നിവർ അണിനിരന്നു.