ദീപപ്രകാശത്തിൽ മിന്നിത്തിളങ്ങി കണ്ണൂർ...നഗരത്തിന് ഇനി ഉറങ്ങാത്ത രാവുകൾ

ക്ഷിണേന്ത്യയിൽ ദസറയുടെ മുഖ്യ കേന്ദ്രം മൈസൂരാണെങ്കിൽ അതേ പാതയിലേക്ക് തന്നെയാണ് കണ്ണൂരും പോകുന്നത്.

 

കണ്ണൂർ : ദക്ഷിണേന്ത്യയിൽ ദസറയുടെ മുഖ്യ കേന്ദ്രം മൈസൂരാണെങ്കിൽ അതേ പാതയിലേക്ക് തന്നെയാണ് കണ്ണൂരും പോകുന്നത്. മൈസൂരിലേതുപോലെയുള്ള ദീപ വിതാനങ്ങളും ഒൻപതു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സംഗീതാർച്ചനകളും കലാപരിപാടികളുമാണ് കണ്ണൂർ നഗരത്തിലും ഒരുക്കിയിയിട്ടുള്ളത്. ആരുടെയും കണ്ണഞ്ചിക്കുന്ന പുത്തൻ മെയ്ക്ക് ഓവറിലാണ് കണ്ണൂർ നഗരമിപ്പോൾ ദൂരദേശങ്ങളിൽ നിന്നും കണ്ണൂർ നഗരത്തിലേക്ക് സന്ധ്യ മയങ്ങുമ്പോൾ ആളുകൾ പ്രത്യേക വാഹനങ്ങളിൽ ഒഴുകിയെത്തുകയാണ് ദീപ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന കണ്ണൂരിലെ കോവിലുകൾ സംഗീതാർച്ചനകളാൽ ഉറങ്ങുന്നില്ല.

ഇതിനൊപ്പം കണ്ണൂർ കോർപറേഷൻ്റെ കണ്ണൂർ ദസറയും ജംബോ സർക്കസുമൊക്കെയായി പൊലിസ് മൈതാനവും പുലരുവോളം സജീവമാണ് മുനീശ്വരൻ കോവിൽ, പിള്ളയാർ കോവിൽ, തെക്കി ബസാറിലെ കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ, താഴെ ചൊവ്വയിലെ കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ , പള്ളിക്കുന്ന് മുകാംബിക ക്ഷേത്രം,തളാപ്പ് സുന്ദരേശ്വര ക്ഷേത്രം,  ചൊവ്വ ശിവ ക്ഷേത്രം, കാനത്തൂർ ഭഗവതി ക്ഷേത്രം തുടങ്ങി കണ്ണുർ നഗരത്തിലെ ആരാധാനാലയങ്ങളെല്ലാം നവരാത്രി ഉത്സവ ലഹരിയിലാണ്. മൈസുര് കഴിഞ്ഞാൽ രണ്ടാം ദസറയായി അറിയപ്പെടുന്ന കണ്ണൂർ നഗരത്തിൽ നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കുന്നതിനായി തെന്നിന്ത്യൻ താരങ്ങളും സംഗീതജ്ഞരും എത്തുന്നുണ്ട്. സംഗീത നൃത്തരംഗങ്ങളിൽ പരീശീലനം നേടിയ നിരവധി കുട്ടികളാണ് കണ്ണൂരിലെ കോവിലുകളിൽ അരങ്ങേറ്റം കുറിച്ചത്.