കണ്ണൂർ ദസറ -2026 കൈയ്യഴകിന് മാറ്റുകൂട്ടി മെഹന്തി ഫെസ്റ്റ് നടത്തി
കണ്ണൂർ ദസറയുടെ അനുബന്ധ പരിപാടിയായ മെഹന്തി ഫെസ്റ്റ് കണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പരിപാടി അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി ഐ എ എസ് ഉദ്‌ഘാടനം നിർവഹിച്ചു.
Oct 5, 2026, 10:23 IST
കണ്ണൂർ: കണ്ണൂർ ദസറയുടെ അനുബന്ധ പരിപാടിയായ മെഹന്തി ഫെസ്റ്റ് കണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പരിപാടി അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി ഐ എ എസ് ഉദ്‌ഘാടനം നിർവഹിച്ചു. മഞ്ചാടി വർണ്ണം കരതലങ്ങളിൽ അഴകായി വിരിഞ്ഞ വാശിയേറിയ മത്സരത്തിൽ മേയറുടെയും അസിസ്റ്റന്റ് കല്കക്ടറുടെയും കൈകളിൽ മെഹന്തിയെഴുതി .
മിന്ഹ അഷ്‌റഫ് നാലുവയൽ ഒന്നാം സ്ഥാനവും , അസ നൗഷീർ നാലുവയൽ രണ്ടാം സ്ഥാനവും റസീന സി കെ മരക്കാർകണ്ടി മൂന്നാം സ്ഥാനവും നേടി. വിധികർത്താക്കൾക്കുള്ള ഉപഹാരം മേയർ പി ഇന്ദിര നിർവഹിച്ചു. ഡെപ്യുട്ടി മേയർ കെ പി താഹിർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിഷ ദീപക് , റിഷാം താണ , ശ്രീജ മഠത്തിൽ , റിജിൽ മാക്കുറ്റി , വി കെ മുഹമ്മദലി എന്നിവർ സംസാരിച്ചു .