കണ്ണൂരിൽ  മാലിന്യം തള്ളിയതിന് അര ലക്ഷം രൂപ പിഴയീടാക്കി

മാലിന്യം തള്ളിയതിന്  അരലക്ഷം രൂപ പിഴ ഈടാക്കി. പട്ടുവം ഗ്രാമ പഞ്ചായത്തിലെ പറപ്പൂൽ കോടേശ്വരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വൻ

 

തളിപ്പറമ്പ: മാലിന്യം തള്ളിയതിന്  അരലക്ഷം രൂപ പിഴ ഈടാക്കി. പട്ടുവം ഗ്രാമ പഞ്ചായത്തിലെ പറപ്പൂൽ കോടേശ്വരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വൻ തോതിൽ തരം തിരിക്കാത്ത മാലിന്യം നിക്ഷേപിച്ചത്. മാലിന്യം തള്ളിയ ചെറുകുന്ന് സ്വദേശികളിൽ നിന്നുമാണ് പട്ടുവം ഗ്രാമ പഞ്ചായത്ത് അധികൃതർ പിഴ ഈടാക്കിയത്.


മാലിന്യം ശാസ്ത്രീയമായി തരം തിരിച്ച് കൈമാറാൻ സ്ഥലം ഉടമയ്ക്ക് നിർദ്ദേശം നൽകി. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്.