കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂർ ജില്ലയിൽ 21,90,135 വോട്ടർമാർ

വോട്ടർപട്ടികയുടെ സ്‌പെഷ്യൽ സമ്മറി റിവിഷൻ (2027) നടപടികളുടെ ഭാഗമായുള്ള കരട് വോട്ടർപട്ടിക ജില്ലാ കലക്ടർ പി വിഷ്ണുരാജ് പ്രസിദ്ധീകരിച്ചു. കരട് പട്ടിക പ്രകാരം ജില്ലയിൽ ആകെ 21,90,135 വോട്ടർമാരാണുള്ളത്. ഇതിൽ 11,31,348 സ്ത്രീകളും 10,58,776 പുരുഷന്മാരും 11 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.

 

കണ്ണൂർ: വോട്ടർപട്ടികയുടെ സ്‌പെഷ്യൽ സമ്മറി റിവിഷൻ (2027) നടപടികളുടെ ഭാഗമായുള്ള കരട് വോട്ടർപട്ടിക ജില്ലാ കലക്ടർ പി വിഷ്ണുരാജ് പ്രസിദ്ധീകരിച്ചു. കരട് പട്ടിക പ്രകാരം ജില്ലയിൽ ആകെ 21,90,135 വോട്ടർമാരാണുള്ളത്. ഇതിൽ 11,31,348 സ്ത്രീകളും 10,58,776 പുരുഷന്മാരും 11 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.

പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിൽ 36 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി ഒരുക്കിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 2,213 ആയി ഉയർന്നു.കരട് വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും 2026 ഡിസംബർ 11 വരെ സമർപ്പിക്കാവുന്നതാണ്. തുടർന്നുള്ള പരിശോധനകൾക്ക് ശേഷം അന്തിമ വോട്ടർപട്ടിക 2027 ജനുവരി 4-ന് പ്രസിദ്ധീകരിക്കും.യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ പി എൻ പുരുഷോത്തമൻ, ഇ ആർ ഒ മാർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.