കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോസിയേഷന് പുതിയ ഭാരവാഹികളായി

കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോ: 2026-2030 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം.അഖിൽ നിരീക്ഷകനായി പങ്കെടുത്ത യോഗത്തിൽ,

 


കണ്ണൂർ: കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോ: 2026-2030 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം.അഖിൽ നിരീക്ഷകനായി പങ്കെടുത്ത യോഗത്തിൽ, കേരള കരാട്ടെ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ പി. സുനിൽ കുമാറും ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരിയും തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.ജോസഫ് കെ.ജെ. ബേബിയെ പ്രസിഡന്റായും,അഞ്ജന പി. കുമാറിനെ സെക്രട്ടറിയായും, സുമേഷ് ചടയതിനെ ട്രഷററായും തെരഞ്ഞെടുത്തു.

പി.അമീർ,കെ.എം മാത്യു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പ്രശാന്ത് കുമാർ സി.കെ. ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. ഇവരെക്കൂടാതെ റസീം മമ്മാക്കുന്ന്,ദീപേഷ് പി.വി,ഷിജിൽ,നവ്യ, പ്രദീപ് രാജ്,അലക്സാൻഡർ, സജി കരിക്കൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.